മലയാളത്തിന്റെ മഹാനടന് മമ്മൂട്ടി ഒരുപാട് മികച്ച ചിത്രങ്ങള്‍ മലയാളത്തിനു സമ്മാനിച്ചിട്ടുണ്ട്.ഈ വര്‍ഷവും താരം പതിവ് തെറ്റിച്ചില്ല.പക്ഷെ ചിലത് നിരാശപ്പെടുത്തി .സമ്പൂര്‍ണ അവലോകനം താഴെ കൊടുക്കുന്നു..................................
ദ്രോണ: വന്‍ പ്രതീക്ഷകളോടെ ഇറങ്ങിയ
പടമായിരുന്നു ഇത്.പക്ഷെ കഥയും സംവിധാനത്തിലെ കുറചിലുകളും മറ്റും ചിത്രത്തെ പരാജയമാക്കി.പട്ടാഴി കുഞ്ഞുണ്ണി എന്നാ കഥാപാത്രം കയ്യടി വാങ്ങിയിരുന്നു. 30 ദിവസം പോലും പടം ഓടിയില്ല.
പ്രമാണി : മമ്മൂട്ടിയുടെ വിഷുപ്പടം ആയിരുന്നു ഇത്.ശരാശരിക്ക് താഴെ നിലവാരം പുലര്‍ത്തിയ ചിത്രം ആയിരുന്നു.20കൊല്ലം മുന്‍പുള്ള പടങ്ങള്‍ പോലെ ആയിരുന്നു ഇത്.'വെണ്ണിലാ പൂപ്പാടം ' എന്ന പാട്ട് ഹിറ്റ് ആയിരുന്നു.
പോക്കിരിരാജ :മെയ് 7 നു ഇറങ്ങിയ ഈ പടം മലയാളി ഒരു ഉത്സവം പോലെ കൊണ്ടാടി.കൊമേഴ്സ്യാല് ചിത്രങ്ങളുടെ അവസാന വാക്ക് എന്ന് പറയാവുന്ന ഇതില്‍ മമ്മൂട്ടി ഉം പ്രിട്വിരാജും ഫാന്‍സിനെ ഹരം കൊള്ളിക്കും വിധത്തിലുള്ള അഭിനയം കാഴ്ചവെചു.കാലിക്കറ്റ് അപ്സരയുടെ ചരിത്രത്തില്‍ ഉള്ള സകല റെക്കോര്‍ഡ് കളും തിരുത്തിയ ഇത് തിരുവനന്തപുരം രമ്യയില്‍ 125 ദിവസം ഓടി . 2010 ലെ ആദ്യ മേഗഹിറ്റ് ആയിരുന്നു അത് .
പ്രാഞ്ചിയെട്ടന്‍ : അധികം കോലാഹലങ്ങള്‍ ഉണ്ടാക്കാതെ പുറത്തുവന്ന പ്രാഞ്ചി പതുക്കെ സൂപ്പര്‍ ഹിറ്റ് ലേക്ക് കുതിക്കുകയായിരുന്നു . മികച്ച റിപ്പോര്‍ട്ടും മമ്മൂക്കയുടെ ഗംഭീര അഭിനയവുമാണ് പദത്തിന്റെ വിജയത്തിന് വഴി ഒരുക്കിയത്.വ്യത്യസ്ടമായ പ്രമേയമാന്നു ഇതില്‍ അവടരിപ്പിചിരുനത് . റംസാനു ഇറങ്ങിയ മറ്റു പടങ്ങളേക്കാള്‍ മികച്ച കളക്ഷന്‍ & റിപ്പോര്‍ട്ട് നേടി വിജയിക്കുകയായിരുന്നു ഇത്
.പ്രധാന സെന്റര്കളില് 50 ദിവസവും തൃശൂരും എരണംകുലതും 95 ദിനങ്ങള്‍ പ്രദര്‍ശിപ്പിച്ചു.
വന്ദേമാതരം : തമിഴിലും മലയാളത്തിലും ഇറക്കിയ പടം യുക്തി ഇല്ലാത്ത സ്ക്രിപ്റ്റ് കൊണ്ട് പൊട്ടിയ
പടം ആണ്.
ബെസ്റ്റ് ആക്ടര്‍ : നല്ല കളക്ഷന്‍ & അഭിപ്രായം നേടി മുന്നേറുന്ന ഈ പടം മേഗഹിറ്റ് ആകും തീര്‍ച്ച.